സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയം ,Dyfi മുക്കിൽ യൂനിറ്റ് ,യുവധാര ആർട് സ് & സ്പോർട്സ് ക്ലബ്ബ് ചേലേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ SSLC +2 ഉന്നത വിജയികളെ അനുമോദിച്ചു
സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയം ,Dyfi മുക്കിൽ യൂനിറ്റ് ,യുവധാര ആർട് സ് & സ്പോർട്സ് ക്ലബ്ബ് ചേലേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ SSLC +2 ഉന്നത വിജയികളെ അനുമോദിച്ചു. ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് വായനശാല നേതൃസമിതി കൺവീനർ ശ്രീ .ഇ.പി.ജയരാജൻ ഉദ്ഘാടനവും ,അനുമോദനവും നിർവ്വഹിച്ചു... തുടർന്ന് ഉപരിപഠനവും സംശയ നിവാരണവും എന്ന വിഷയത്തിൽ പ്രശസ്ത സൈക്കോളജിക്കൽ കൗൺസിലർ ഡോ: സുധീർ .കെ.വി ക്ലാസ് എടുത്തു.. വിഞ്ജാ നോത്സവ വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.ചടങ്ങിൽ .എ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.എം.സജീവൻ സ്വാഗതവും ,Dyfi ചേലേരി വില്ലേജ് കമ്മറ്റി അംഗം സി.വി. അതുൽ ആശംസയും അർപ്പിച്ചു. വായനശാല ലൈബ്രേറിയൻ സോജ.എം.കെ നന്ദിയും രേഖപ്പെടുത്തി.

Post a Comment