മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളച്ചേരി നെല്ലിക്കപാലം റോഡിൽ വാഹനാപകടം; വഴിയാത്രക്കാരന് പരിക്ക്

കൊളച്ചേരി നെല്ലിക്കപാലം റോഡിൽ വാഹനാപകടം; വഴിയാത്രക്കാരന് പരിക്ക്

കൊളച്ചേരി :- കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിക്ക് മുമ്പിൽ നിയന്ത്രണം വിട്ട ബൊലേറോ ജിപ്പ് ഇടിച്ച് കാൽ നടയാത്രക്കാരന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ക്രഷറിയിൽ വണ്ടി പാർക്ക് ചെയ്തതിന് ശേഷം കൊളച്ചേരി മുക്ക് ഭാഗത്തെക്ക് നടന്ന് പോകുന്ന ആളെയാണ് വണ്ടിയിടിച്ചത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു.
കൊളച്ചേരി മുക്കിൽ നിന്ന് പെരുമാച്ചേരി ഭാഗത്തേക്ക് പോകുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ നോബിൾ ക്രഷറിയുടെ മതിലും തകർന്നിട്ടുണ്ട്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്