മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അനർഹമായി ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ റേഷൻ കാർഡ് കൈവശം വെച്ച് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താൻ നാറാത്ത് പഞ്ചായത്തിലെ വീടുകളിൽ പരിശോധന നടത്തി

അനർഹമായി ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ റേഷൻ കാർഡ് കൈവശം വെച്ച് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താൻ നാറാത്ത് പഞ്ചായത്തിലെ വീടുകളിൽ പരിശോധന നടത്തി

അനർഹമായി ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ റേഷൻ കാർഡ് കൈവശം വെച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെ കണ്ണൂർ നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് പ്രദേശത്ത്   മുപ്പതോളം വീടുകളിൽ പരിശോധന നടത്തി. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറ് പരിശോധനാ സ്ക്വാഡ് അനർഹമായ കൈവശം വെച്ച ഇരുപതിലധികം മുൻഗണന വിഭാഗം റേഷൻ കാർഡുകൾ കണ്ടുകെട്ടി. ഇവരിൽ നിന്നും മുമ്പ് വാങ്ങിയ റേഷൻ സാധനങ്ങളുടെ കമ്പോള വില ഈടാക്കാൻ നോട്ടീസ് നൽകി. തുടർന്നും കണ്ണൂർ താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും അനർഹരെ കണ്ടെത്താൻ കർശനമായ പരിശോധന ഉണ്ടായിരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ. ഇ. കെ. പ്രകാശനോടൊപ്പം റേഷനിംഗ് ഇൻസ്പെക്ടർമാരായ കെവി ബിജു, ജയപ്രസാദ്, രഞ്ജിനി, സജിത്ത്, ഷാജി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്