കരൾ മാറ്റൽ ശസ്ത്രക്രിയക്ക് വിവാഹ ചിലവിൽ നിന്നും മാറ്റി വെച്ച തുക നൽകി
കമ്പിൽ മെഡിക്കൽസ് ഉടമ സി.പി രാധാകൃഷ്ണന്റെയും എൻ ശൈലജയുടെയും മകൻ അതുൽ കൃഷ്ണന്റ വിവാഹ ചിലവിൽ നിന്നും കുറുമാത്തൂരിലെ പി.വി നാരായണന്റെ കരൾ മാറ്റൽ ശസ്ത്രക്രിയക്ക് 2 ലക്ഷം രൂപ നൽകി.
വിവാഹ സൽക്കാരം ഒഴിവാക്കി യാണ് ഈ സൽകർമ്മത്തിന് വേണ്ടിയുള്ള തുക കണ്ടെത്തിയത്. കണ്ണാടിപറമ്പിലെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ പി.വി നാരായണന്റെ കുടുംബത്തിന് തുക കൈമാറി. എം. ദാമോദരൻ , കെ എം ശിവദാസൻ , കെ.ബൈജു , ഒ നാരായണൻ , ശ്രീധരൻ സംഘമിത്ര , അഡ്വ കെ. ഗോപാലകൃഷ്ണൻ , എൻ. കോമളം എന്നിവർ പ്രസംഗിച്ചു. കരൾ ദാനം ചെയ്യാൻ തയ്യാറായ കല്യാശേരി യിലെ ശ്രീകുമാറിനെ അനുമോദിച്ചു. കെ എൻ രാധാകൃഷ്ണൻ സ്വാഗതവും, സി.പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു

Post a Comment