മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ദേശീയപാതയിൽ പുതിയതെരു താഴെചൊവ്വ ഭാഗത്ത്‌ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാ​ഗമായുള്ള സ്ഥല പരിശോധന പൂർത്തിയായി

കണ്ണൂർ : ദേശീയപാതയിൽ പുതിയതെരു – താഴെചൊവ്വ ഭാഗത്ത്‌ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാ​ഗമായുള്ള സ്ഥല പരിശോധന പൂർത്തിയായി. മീഡിയനുകളുടെ തകർച്ചയും റിഫ്ലക്ടറുകളുടെ അഭാവവും കാരണം അപകടങ്ങൾ തുടർക്കഥയാകുന്നത് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകിയതിനെത്തുടർന്നാണ്‌ അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചത്‌.

മീഡിയനുകളിൽ റിഫ്ലക്ടറുകൾ ഇല്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമായി. റോഡിലെ പൊളിഞ്ഞുകിടക്കുന്ന മീഡിയനുകൾ പുനർനിർമിക്കുവാനും മീഡിയനുകൾ പെയിന്റ് ചെയ്യാനും സ്ഥലപരിശോധനയ്‌ക്കുശേഷം തീരുമാനമായി. മീഡിയനുകളിലെല്ലാംതന്നെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള റിഫ്ലക്ടറുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. കൂടാതെ തകർന്ന ഫുട്പാത്ത് സ്ലാബുകളും കൈവരികളും മാറ്റി സ്ഥാപിക്കും. സ്ഥല പരിശോധനയിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ ഉടൻ തീർക്കുമെന്ന് എൻഎച്ച്എഐ കൺസൾട്ടന്റിന്റെയും കരാർ കമ്പനിയുടെയും പ്രതിനിധികൾ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കണ്ണൂർ പിഡ്യൂഡി എൻഎച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് സ്ഥലപരിശോധന നടത്തിയത്.











0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്