മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം


മയ്യിലിൽ തോട്ടിൽ ഒലിച്ചുപോയ ജീപ്പ് നാട്ടുകാർ കരയ്ക്കെത്തിച്ചു

മയ്യിൽ: കനത്ത മഴയിൽ റോഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ ജീപ്പ് തോട്ടിൽ ഒലിച്ചുപോയി. മയ്യിൽ പെരുവങ്ങൂർ കോളനി-പള്ളി റോഡിൽനിന്നാണ് ജീപ്പ് ഒലിച്ചുപോയത്. എട്ടേയാർ കവലയിലെ മയ്യിൽ ഓയിൽ മില്ലുടമ സി.പി.ജാഫറാണ് (35) ജീപ്പോടിച്ചുപോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ജീപ്പ് പൂർണമായും വെള്ളത്തിൽ മുങ്ങുന്നതിനിടെ ജാഫർ പുറത്തേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.

ക്രെയിൻ ഉപയോഗിച്ച് ജീപ്പ് പുറത്തെത്തിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പിന്നീട് നാട്ടുകാർ കയർ കെട്ടിവലിച്ചാണ് ജീപ്പ് കരക്കെത്തിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പെരുവങ്ങൂർ ഭാഗത്ത് വെള്ളം കയറി റോഡുകൾ മുങ്ങിയ നിലയിലാണ്.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്