മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ വളർത്ത് നായയുടെ ആക്രമണം

നാറാത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ വളർത്ത് നായയുടെ ആക്രമണം


നാറാത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ വളർത്ത് നായയുടെ ആക്രമണം. നാറാത്ത് ചോയിച്ചേരി കനാൽ റോഡിൽ ഇന്ന് രാവിലെയാണ് സ്കൂൾ വിദ്യാർത്ഥിക്ക് നേരെയാണ് വളർത്ത് നായയുടെ ആക്രമണം ഉണ്ടായത്. ഇത് പോലെയുള്ള വളർത്ത് മൃഗങ്ങളെ വീട്ടിൽ നിന്നും അഴിച്ചുവിടുന്നത് വഴി നിരവധി പേരാണ് ദിവസവും കഷ്ടത അനുഭവിക്കുന്നത്. കനാൽ റോഡ് ആയതിനാൽ ചില ഭാഗങ്ങളിൽ വീടുകൾ ഇല്ലാത്തതും ആരും പെട്ടെന്ന് ശ്രെദ്ധിക്കണമെന്ന് ഇല്ലാത്തത് കൊണ്ടും ഇത് പോലെയുള്ള മൃഗങ്ങളെ കാണുമ്പോൾ വിദ്യാർത്ഥികൾ ഭയന്ന് ഓടുകയും വാഹനങ്ങൾ വരുന്ന വഴിയായതിനാൽ അപകടം സംഭവിക്കുമെന്നോ ഉള്ള ഉത്ക്കണ്ഠയാണ് മാതാപിതാക്കൾക്ക്. ഇത് പോലെയുള്ള മൃഗങ്ങളെ വളർത്തുന്നവർ പറ്റുന്നതും വീട്ടിൽ തന്നെ വളർത്താൻ ശ്രെദ്ധിക്കണം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്