മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

മൽസ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ: സി.പി.കുഞ്ഞിരാമൻ അന്തരിച്ചു

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിപിഐ എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്നു. 

നാളെ കാലത്തു 8 മണി മുതൽ 9:30 വരെ മുഴപ്പിലങ്ങാടുള്ള വസതിയിലും

10 മണി മുതൽ 11:30 മണി വരെ CPI(M) തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലും 11:45 മുതൽ ഗോപാൽപെട്ട സ: അച്യുതൻ സ്മാരക വായനശാലക്കു മുൻവശം പൊതുദർശനത്തിനു വെക്കും. ഉച്ചക്ക് 1 മണിക്ക് ഗോപാലപ്പെട്ട ശ്‌മശാനത്തിൽ സംസ്കരിക്കും.

അദ്ദേഹത്തിനോടുള്ള ആദര സൂചകമായി തിരുവങ്ങാട് തലശ്ശേരി വില്ലേജുകളിൽ കാലത്തു 10 മണി മുതൽ 1 മണി വരെ കടകൾ അടച്ചു ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു. ഹർത്താലിൽ നിന്നും ഹോട്ടൽ, മെഡിക്കൽ ഷോപ്പ്, പാൽ വിതരണം എന്നിവയെ ഒഴിവാക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്