മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിയാണോ…? ബസ്സുകാരിൽ നിന്ന് എന്ത് പ്രശ്നമുണ്ടായാലും പരാതിപ്പെടാം… ഉടനെ നടപടിയെടുക്കും…

രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥി കൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്.

എന്നാൽ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് ലഭിക്കുന്നത്.

ബസ്സിൽ കയറ്റാതിരിക്കുക, ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. 

ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും നിർദേശിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതായിരുന്നു സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്നത്.

ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ


CONTACT WITH PRESS DISTRICT NAME


1. തിരുവനന്തപുരം 


2. കൊല്ലം 


3. പത്തനംതിട്ട


4. ആലപ്പുഴ  


5. കോട്ടയം


6. ഇടുക്കി


7. എറണാകുളം


8. തൃശ്ശൂർ 


9. പാലക്കാട്


10. മലപ്പുറം 


11. കോഴിക്കോട് 


12. വയനാട്


13. കണ്ണൂർ 


14. കാസർഗോഡ്

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്