"കുത്തൂട്" ലൂടെ കുവാഖ് സാഹിത്യ പുരസ്കാരം പ്രദീപ് മണ്ടൂരിന്
ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ സാഹിത്യ പുരസ്കാരത്തിന് പ്രദീപ് മണ്ടൂരിന്റെ "കുത്തൂട്" എന്ന നാടകം അർഹമായി. ഓരോ വർഷവും സാഹിത്യത്തിന്റെ വിവിധ മേഖലകളെ പരിഗണിച്ചു കൊണ്ടാണ് "കുവാഖ് സാഹിത്യ പുരസ്കാരം" എന്ന പേരിൽ അവാർഡ് നൽകുന്നത്.
ഈ വർഷം നാടകരചനകളായിരുന്നു അവാർഡിനായി പരിഗണിച്ചത്. കേരളത്തിലെ സജീവ നാടകപ്രവർത്തകനായ പ്രദീപ് മണ്ടൂർ ഇതിനു മുമ്പും നാടകരചനക്കും സംവിധാനത്തിനുമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിരവധി സിനിമകളുടെ കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്.
നാടകകൃത്തുക്കളും സംവിധായകരുമായ മണിയപ്പൻ ആറന്മുള, ശശിധരൻ നടുവിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിനർഹമായ രചന തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ക്യാഷ് അവാർഡുമാണ് പുരസ്കാരമായി നൽകുക.

Post a Comment