
കൊളച്ചേരി/കമ്പിൽ മാപ്പിളാ ഹയർസെക്കൻ്ററി സ്കൂൾ 1986-87 ബാച്ച് എസ്.എസ്.സി സ്മൃതിമധുരം എന്ന പേരിൽ കുടുംബ സംഗമവും അനുമോദന സമ്മേളനവും നടത്തി. കെ.എം.എച്ച്.എസ്.എസ് റിട്ട. അധ്യാപിക സി.എം.കാർത്യായനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം മനോജ്.കെ.ജയൻ വിശിഷ്ടാതിഥിയായി. സൗഹൃദം കൂട്ടായ്മ പ്രസിഡൻ്റ് പി.ഷാജി അധ്യക്ഷനായി.
പ്രോഗ്രാം കൺവീനർ കെ.വി.ശ്രീ ജിത്ത്, പി.പി.രതീഷ് കുമാർ, പി.ടി.സുരേഷ്, സി.വി.പ്രകാശൻ, കെ.പി.അബ്ദുള്ള, പി.രേഷ്മ, പി.ഖൈറുന്നിസ എന്നിവർ സംസാരിച്ചു. സൗഹൃദം കൂട്ടായ്മ സെക്രട്ടരി പി.ഖൈറുന്നിസ റിപ്പോർട്ട് അവതരിപ്പിച്ചു. റീത്ത മധുസൂദനൻ രചിച്ച സ്മൃതി മധുരം കവിതമായ ശിവജി ആലപിച്ചു.




Post a Comment