കണ്ണൂർ: കലാകാര ക്ഷേമനിധി പെൻഷന് അപേക്ഷിക്കാൻ അവസരം ലഭിക്കാത്ത 60 വയസ് കഴിഞ്ഞ കലാ-സാംസ്കാരിക പ്രവർത്തകർക്ക് പെൻഷന് അപേക്ഷിക്കുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക്) ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു. ക്ഷേമനിധി അംഗത്വം ചേർക്കൽ ശ്രീജിത്ത് അഞ്ചാംപീടികയ്ക്ക് അപേക്ഷാ ഫോറം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിന്ദു സജിത് കുമാർ , ജോ.സെക്രട്ടറിമാരായ കെ.പി.സൂരജ് , ടി.വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
Post a Comment