മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ - കല്ല്യാശ്ശേരി ബ്ലോക്ക് തല യൂത്ത് ഡെവലപ്മെന്റ് ക്യാമ്പയിൻ സമാപിച്ചു

കണ്ണൂർ - കല്ല്യാശ്ശേരി ബ്ലോക്ക് തല യൂത്ത് ഡെവലപ്മെന്റ് ക്യാമ്പയിൻ സമാപിച്ചു


കണ്ണൂർ : നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ചിറക്കൽ രാജാസ് ഹാളിൽ സംഘടിപ്പിച്ച കണ്ണൂർ ബ്ലോക്ക് തല ഇന്റൻസീവ് യൂത്ത് ഡെവലപ്മെന്റ് ക്യാമ്പയിൻ ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീർ രമ്യ.കെ അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര ചരിത്രവും: ഹർ ഘർ തിരംഗയും എന്ന വിഷയത്തിൽ വീനീത് മാസ്റ്ററും നെഹ്റു യുവകേന്ദ്രയുടെ ആക്ഷൻ പ്ലാൻ വിശദീകരണത്തിൽ രമ്യ.കെയും ക്ലാസുകൾ കൈകാര്യം ചെയ്തു. നെഹ്റു യുവകേന്ദ്രയിലുള്ള കബ്ബുകളുടെ രജിസ്ട്രേഷൻ പുതുക്കലും പുതിയ ക്ലബ്ബുകൾക്കുള്ള അഫിലിയേഷനും വേണ്ടിയാണ് യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. നിഖിൽ.വി സ്വാഗതവും ജിജി.പി നന്ദിയും പറഞ്ഞു.

കണ്ണപുരം : നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ കണ്ണപുരം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കല്ല്യാശേരി ബ്ലോക്ക് തല ഇന്റൻസീവ് യൂത്ത് ഡെവലപ്മെന്റ് ക്യാമ്പയിൻ കണ്ണപുരം  പഞ്ചായത്ത് പ്രസിഡന്റ് കെ.രതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഒ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകൾ എന്ന വിഷയത്തിൽ അനിൽ മാസ്റ്ററും നെഹ്റു യുവകേന്ദ്രയുടെ ആക്ഷൻ പ്ലാൻ വിശദീകരണത്തിൽ രമ്യ.കെയും ക്ലാസുകൾ കൈകാര്യം ചെയ്തു. നീതു റെജി സ്വാഗതവും നിഖിൽ.വി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്