കുറ്റ്യാട്ടൂർ: റോഡുകളിലെ കുഴികളിൽ അപകടങ്ങൾ പതിവായിട്ടും നടപടി എടുക്കേണ്ട അധികാരികൾ നിഷ്‌ക്രിയരായി നിൽക്കുന്ന ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേശാല ഇന്ദിരാനാഗർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി പി കെ ഷംസുദ്ധീൻ,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ബഷീർ,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹാഷിം ഇളമ്പയിൽ, ശിഹാബുദ്ദീൻ ഇ, കെ കെ വാജിദ്,എൻ വി ജസീൽ പങ്കെടുത്തു.

Post a Comment