മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പതിനെട്ടു വയസുകാരന്‍ വീടിനടുത്ത പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചു

പതിനെട്ടു വയസുകാരന്‍ വീടിനടുത്ത പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചു


കൂനം: പതിനെട്ടു വയസുകാരന്‍ വീടിനടുത്ത പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചു.

കൂറുമാത്തൂര്‍ കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ പുളുക്കൂല്‍ വീട്ടില്‍ ജിബിന്‍ ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ്ടു പാസായ ജിബിന്‍ ബിരുദപഠനത്തിന് ചേരാനുള്ള ശ്രമത്തിലായിരുന്നു.

മരിക്കാന്‍ തക്കതായ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇന്നലെ പന്നിയൂരില്‍ എം.എ ബേബി പങ്കെടുത്ത സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.

ഏക സഹോദരി ജിസ്‌ന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്