മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചെങ്ങളായി പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി ധർണ സംഘടിപ്പിച്ചു

ചെങ്ങളായി പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി ധർണ സംഘടിപ്പിച്ചു

ചെങ്ങളായി: പഞ്ചായത്ത്‌ ഫണ്ട്‌ വിഹിതം വെട്ടി കുറച്ചതിനെതിരെ സംസ്ഥാന വ്യാപകമായി യു ഡി എഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ചെങ്ങളായി പഞ്ചായത്ത്‌ യു ഡി എഫ് കമ്മിറ്റി നടത്തിയ ധർണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം പി എ റഹീം ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി പി ഖാദർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം കൊയ്യം ജനാർദ്ദനൻ, മൂസാൻകുട്ടി തേർളായി, ജില്ലാ പഞ്ചായത്ത്‌ അംഗം പ്രിയ, പി ഹൈദ്രോസ് ഹാജി, അഷ്‌റഫ്‌ ചുഴലി, നാസർ വളക്കൈ, മുത്തലിബ് കെ പി,മുത്തലിബ് നൂറാനി,ഹരി പെരിങ്കുന്ന് ആഷിക് സി, അബൂബക്കർ ചുഴലി, അബൂബക്കർ മുക്കാടം, പ്രസംഗിച്ചു. യു ഡി എഫ് കൺവീനർ ദാമോദരൻ സ്വാഗതവും കാദർ കൗപ്രം നന്ദിയും പറന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്