കണ്ണൂർ: സി.എച്ച്. സെന്ററിന്റെ കാരുണ്യ സ്നേഹപ്പൊതി പദ്ധതിയുടെ ഉദ്ഘാടനം എം.കെ.മുനീർ എം.എൽ.എ. നിർവഹിച്ചു. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി രാത്രിഭക്ഷണം നല്കുന്നതാണ് പദ്ധതി. ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. മൊയ്തു മഠത്തിൽ അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ചടങ്ങിൽ ആദരിച്ചു.
പി.കുഞ്ഞിമുഹമ്മദ്, വി.അഹമ്മദ് റയീസ്, ഡോ. എം.എ.അമീറലി, വി.പി.വമ്പൻ, ടി.എ.തങ്ങൾ, കെ.പി.താഹിർ, സി.സമീർ, കെ.സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment