മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മലബാർ സോപ്പ് കമ്പനി ഉദ്ഘാടനം ചെയ്തു

മലബാർ സോപ്പ് കമ്പനി ഉദ്ഘാടനം ചെയ്തു


കമ്പിൽ : ക്ലീനിങ് ഉത്പന്നങ്ങളുടെ വിശാലമായ കലവറ ഇന്ന് കമ്പിൽ ടൗണിൽ ഉദ്ഘാടനം നിർവഹിച്ചു.

സ്വഫ ഖുർആൻ കോളേജ് പ്രധാന അധ്യാപകൻ ഹാഫിള് അബ്ദുൾ ബാസിത്‌ ഉദ്ഘാടനം നിർവഹിച്ചു.

ഹാഫിള് മഷൂദ് ഫൈസി ചൊർക്കള ആദ്യ വില്പന നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ ഏരിയ പ്രസിഡണ്ട് അഷ്‌റഫ്‌ പി പി ആദ്യ വില്പന ഏറ്റുവാങ്ങി. കമ്പിൽ മൈതാനപ്പള്ളി ഇമാം സകരിയ്യ ദാരിമി പ്രാർത്ഥന നിർവഹിച്ചു.

കൊളച്ചേരി പഞ്ചായത്ത് മെമ്പർ നിസാർ എൽ, നാറാത്ത് പഞ്ചായത്ത് മെമ്പർ ശ്യാമള കെ, വ്യാപരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ഇ വി ബാലകൃഷ്ണൻ, ട്രഷറർ മുസ്തഫ കെ കെ,മൊയ്തീൻ പയ്യിലോട്ട്,ഷിനാജ് കെ കെ,ഹാരിസ് മർവ, മുഹബ്ബത്ത് ഇബ്രാഹിം അബ്ദുൾ കാദർ കെപി, അബ്ദുള്ള എൻ എ, ഷാഹിർ അഴീക്കോട്‌ എന്നിവർ ആശംസകൾ നേർന്നു. പ്രൊപ്രൈറ്റർ ഷാജിർ പി പി സ്വാഗതവും, നസീഫ് കമ്പിൽ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്