മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കർക്കിടകപ്പെരുമയുമായി ഫോക് ലോർ അക്കാദമി

കർക്കിടകപ്പെരുമയുമായി ഫോക് ലോർ അക്കാദമി

ചിറക്കൽ:  കേരള ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കർക്കിടകപ്പെരുമ സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ആണ് തെരഞ്ഞെടുക്കപ്പെട്ട 120 ഹൈസ്കൂൾ വിദ്യാർത്ഥികളും നാട്ടുകലാകാരന്മാരും ഉൾപ്പെടെ നിരവധിപ്പേരാണ് കർക്കിടക പ്പെരുമയിൽ എത്തിച്ചേർന്നത്. കർക്കിടകപ്പാട്ടുകളും കൃഷിപ്പാട്ടുകളുമായി ഉദയൻ കുണ്ടംകുഴിയും ആടിവേടനുമായി മുരളി പ്പണിക്കറും ഇലയറിവുകളുമായി ദേശിയ ജനിതക അവാർഡ് ജേതാവ് സജീവൻ കാവുങ്കരയും കർക്കിട ഭക്ഷണ പരിചയമുമായി മോഹനൻ പള്ളിപ്പറത്തും കർക്കിടക പ്പെരുമയ്ക്ക് കൊഴുപ്പേകി.

ഫോക് ലോർ അക്കാദമി ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ അക്കാദമി സെക്രട്ടറി എവി അജയകുമാറിൻ്റെ അധ്യക്ഷതയിൽ ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചിറക്കൽ കോവിലകം  രാമവർമ്മ രാജ ,അശോക് വർമ്മ രാജ എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത്, എഴുത്തുകാരൻ ടി.പി.വേണുഗോപാലൻ, ശിൽപ്പ രാജൻ , അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി.ലവ്ലിൻ, സി.പി. സിന്ധു എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്