മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം

കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച യുവ സാമൂഹ്യ പ്രവർത്തകർക്കുള്ള പ്രഥമ സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരത്തിന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് മൂന്നാംവർഷ ഓട്ടോ മൊബൈൽ വിദ്യാർത്ഥി സഞ്ജയ് പി പാലായിയും കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ബാങ്ക് ഉദ്യോഗാർത്ഥി അഖിലേഷ് പുതുക്കുടിയും അർഹരായതായി സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടിയും സെക്രട്ടറി സനോജ് നെല്ല്യാടനും അറിയിച്ചു.

10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 7 ഉച്ചയ്ക്ക് 2:30ന് കണ്ണൂർ ഗവ.ടി ടി ഐ യിൽ നടക്കുന്ന ചടങ്ങിൽ വച്ച് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ സമ്മാനിക്കും. സാമൂഹ്യസേവന - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന യുവാക്കൾക്കായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്