മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഐആർപിസി മയ്യിൽ സോണൽ കമ്മിറ്റിയുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

ഐആർപിസി മയ്യിൽ സോണൽ കമ്മിറ്റിയുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു


കിടപ്പ് രോഗികൾക്ക്  വീടുകളിൽ ചെന്ന് പരിചരണം നൽകുന്നതിന് വേണ്ടിയുള്ള ഐആർപിസി മയ്യിൽ സോണൽ കമ്മിറ്റിയുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. കരിങ്കൽ കുഴിയിൽ വെച്ച് നടന്ന ചടങ്ങിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷനായി. ഗവേണിങ്ങ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ, CPM ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ പ്രസംഗിച്ചു. സോണൽ കൺവീനർ കുരുതിയോടൻ രാജൻ സ്വാഗതം പറഞ്ഞു. മയ്യിൽ കുറ്റ്യാട്ടൂർ, നാറാത്ത്, കൊളച്ചേരി പഞ്ചായത്തുകളിലെ കിടപ്പ് രോഗികൾക്ക് ഈ സംവിധാനം പ്രയോജനകരമാകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്