മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇനി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം; ഉത്തരവ് പുറത്തിറക്കി

ഇനി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കണം; ഉത്തരവ് പുറത്തിറക്കി


സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കണമെങ്കില്‍ മലയാളം അറിഞ്ഞിരിക്കണമെന്ന ഉത്തരവ് കേരളം പുറത്തിറക്കി.

മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്ബ് പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ പാസാകണം.

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ക്ലാസുകളില്‍ ഏതെങ്കിലും ഒരു തലത്തില്‍ മലയാളം ഒരു ഭാഷയായി പഠിക്കാത്തവര്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്. സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഈ വ്യവസ്ഥ കൂടി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കില്‍ പാസായാല്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാനാവൂ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്