മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്വാതന്ത്രദിനാഘോഷം

പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്വാതന്ത്രദിനാഘോഷം


കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ ഹെഡ്മാസ്റ്റർ പി.സി.ദിനേശൻ  പതാക ഉയർത്തി.തുടർന്ന് വർണാഭമായ ഘോഷയാത്ര നടത്തി. സ്വാതന്ത്രസമര സേനാനികളുടെ വേഷവിധാനങ്ങൾ അണിഞ്ഞ കുട്ടികളുടെ രൂപങ്ങൾ ശ്രദ്ദേയമായി. പി ടി എ പ്രസിഡൻറ് എൻ.വി. ലതീഷ് വാര്യരുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ  ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. രാമർ നമ്പ്യാർ സ്മാരക എൻഡോവ്മെൻ്റ്, എം.കെ.കുഞ്ഞിരാമൻ മാസ്റ്റർ എൻഡോവ്മെൻറ്  എന്നിവ വിതരണം ചെയ്യുകയും ചെയ്തു.വാർഡ് മെമ്പർ പി. മിഹ്റാബി,മാതൃ സമിതി പ്രസിഡണ്ട് സനില ബിജു എന്നിവർ സംസാരിച്ചു. എ.ഹാഷിഫ സ്വാഗതവും പി.സി. നിത്യ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്