ജൂലൈ 30,31 ദിവസങ്ങളിൽ ആയി പള്ളിപ്പറമ്പ് കവുംചാൽ സിദ്ദീഖ് നഗറിൽ വെച്ച് നടന്ന കമ്പിൽ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 5 സെക്ടറുകളിൽ നിന്നായി 450 വിദ്യാർത്ഥികൾ പരിപാടിയിൽ സംബന്ധിച്ചു. വൈകുന്നേരം നടന്ന സമാപനത്തിൽ സയ്യിദ് ഉവൈസ് അസ്സഖാഫ് സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഡിവിഷൻ പ്രോഗ്രാം സമിതി ചെയർമാൻ അഫ്സൽ ചേലേരി യുടെ അധ്യക്ഷതയിൽ SMA കണ്ണൂർ ജില്ല പ്രസിഡൻ്റ് അബ്ദു റഷീദ് ദാരിമി ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ പ്രസിഡൻ്റ് സുഹൈൽ സഖാഫി അബ്ദു ലത്തീഫ് സഅദി പഴശ്ശി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രവർത്തക സമിതി അംഗം ത്വയ്യിബ് അമാനി ഫല പ്രഖ്യാപനം നടത്തി.
ഒന്ന് രണ്ട് സ്ഥാനക്കാർക്ക് ഉള്ള മൊമെൻ്റോ എം എം സഅദി (പാലത്തുങ്കര തങ്ങൾ) വിതരണം ചെയ്തു. മയ്യിൽ സെക്ടർ ഒന്നാം സ്ഥാനവും, കൊളച്ചേരി, കയരളം രണ്ട് & മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സവാദ് കടൂർ സ്വാഗതവും, സൈനുദ്ദീൻ നന്ദിയും പറഞ്ഞു

Post a Comment