സി.കെ.സി നമ്പ്യാർ - കെ.പി.കുഞ്ഞിരാമൻ മാസ്റ്ററുടെയും സെപ്റ്റംബർ രണ്ടാമത്തെ ആഴ്‌ച നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് സംങ്കീർത്തന തീയേറ്ററിന്റെ "വേനലവധി" സാമൂഹ്യ നാടകം ഉണ്ടായിരിക്കും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ സ്മാരക സമിതി ചെയർമാൻ പി.പി.സോമൻ അധ്യക്ഷം വഹിച്ചു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, കെ.പി.ദിലീപ്, റിനീഷ് മാത്യു, യു.പി.മുഹമ്മദ് കുഞ്ഞി, പി.ശ്രീധരൻ, എസ്.ജഗദമ്മ ടീച്ചർ, പി.കെ.പ്രേമലത ടീച്ചർ, പി.പി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ എ.ചന്ദ്രൻ സ്വാഗതവും കെ.ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. സംഘാടക സമിതി ഭാരവാഹികളായ പവിത്രൻ കണ്ണാടിപ്പറമ്പ് ചെയർമാൻ പി.കെ.ദേവദാസ്, എം.കെ.രാജീവൻ (വൈസ് ചെയർമാൻ), പി.ശ്രീധരൻ ( കൺവീനർ), പി.കെ.പ്രേമലത ടീച്ചർ, സി.ഗോപാലൻ (ജോ.കൺവീനർ), എസ്.ജഗദമ്മ ടീച്ചർ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.




Post a Comment