മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തായംപൊയിൽ എ എൽ പി സ്കൂൾ, സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

തായംപൊയിൽ എ എൽ പി സ്കൂൾ, സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു


തായംപൊയിൽ എ എൽ പി സ്കൂൾ , സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ്സ് കെ വി ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം എം ഭരതൻ ഉദ്ഘാടനം ചെയ്തു. എം വി സുമേഷ് അധ്യക്ഷത വഹിച്ചു. കെ സി ശ്രീനിവാസൻ , സി വി ഗോപാലൻ, ടി ജിജി, കെ പി അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.  വി ആർ ഇല്യാസ് നയിച്ച മാജിക് ഇല്യൂഷൻ, സ്വാതന്ത്ര്യ ദിന റാലി, സ്വാതന്ത്ര്യ ഗീതങ്ങൾ, സ്വാതന്ത്ര്യ ക്വിസ്, പ്രസംഗ മത്സരം എന്നിവ അരങ്ങേറി.




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്