മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആഗസ്റ്റ് O1 പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമ്മ ദിനം

ആഗസ്റ്റ് O1 പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമ്മ ദിനം

മരിച്ചാലും മായാത്ത മൺചിരാത് പോലെ മാനവന്റെ മനസ്സിൽ ഇന്നും ജീവിക്കുകയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. കേരള മുസ്‌ലിമിനെ മുഴുവനും  ആത്മീയതയുടെ വിതാനങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ മഹാമനീഷി മാത്രമല്ല കേരള ജനതയുടെ സമുന്നതനായ നേതാവായിരുന്നു മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. എല്ലാവിധ വിഭാഗീയതകൾക്കുമതീതമായി കേരള ജനത മുഴുവൻ നെഞ്ചിലേറ്റിയ "പാണക്കാട് തങ്ങൾ".

സദാസമയവും ചുണ്ടിൽ വിരിയുന്ന തൂമന്ദഹാസമായിരുന്നു അവിടുത്തെ മുഖമുദ്ര. സൌമ്യഭാവം, പതിഞ്ഞ ശബ്ദം, ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ് ഇതായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.

മരിച്ചാലും മറക്കാത്ത ഓർമ പോലെ മാനവന്റെ ഹൃത്തടങ്ങളിൽ പതിറ്റാണ്ടുകൾക്ക് ഇപ്പുറവും മായാതെ മറയാതെ അനശ്വരമായി നിലനിൽക്കുകയാണ് ആ തൂമന്ദഹാസം. മഹാനവർകളുടെ ഓർമ്മകൾ തളം കെട്ടി കിടക്കുന്ന കൊടപ്പനക്കൽ തറവാട് ഇന്നും കേരള ജനതക്ക് നോവുന്ന നൊമ്പരങ്ങൾക്ക് അത്താണിയായി നിലകൊള്ളുകയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്