മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് കേരള പത്മശാലിയ സംഘം ശാഖാ സമ്മേളനവും SSLC,+2 കുട്ടികളുടെ അനുമോദനവും നടന്നു

കണ്ണാടിപ്പറമ്പ് കേരള പത്മശാലിയ സംഘം ശാഖാ സമ്മേളനവും SSLC,+2 കുട്ടികളുടെ അനുമോദനവും നടന്നു


കേരള പത്മശാലിയ സംഘം കണ്ണാടിപറമ്പ് ശാഖയുടെ ഈ വർഷത്തെ ജനറൽ ബോഡിയോഗവും SSLC,+2 കുട്ടികളുടെ അനുമോദനവും ഇന്നലെ (31.07.2022) രാവിലെ 9 മണി മുതൽ 1 മണി വരെ കണ്ണാടിപ്പറമ്പ് ഗണപതിക്ഷേത്ര പരിസരത്ത് നടന്നു.

ചടങ്ങ് KPS, കണ്ണാടിപ്പറമ്പ് പ്രസിഡണ്ട് ശ്രീ.കെ.കിഷോർകുമാറിന്റെ അധ്യക്ഷതയിൽ അഖിലഭാരത പത്മശാലിയ സംഘം വർക്കിംഗ് കമ്മിറ്റി മെമ്പർ അഡ്വ.ശ്രീ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. 

കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്ര പ്രസിഡണ്ട് ശ്രീ.രാഘവൻ ചെട്ട്യാൻ ദീപം തെളിയിച്ചു. KPS കണ്ണാടിപ്പറമ്പ് സെക്രട്ടറി ശ്രീ. രമേശൻ.കെ സ്വാഗതവും സംസ്ഥാന ഉത്തരമേഖല വൈസ് പ്രസിഡന്റ് ശ്രീ.പ്രഭാകരൻ. സി മുഖ്യപ്രഭാഷണം നടത്തി.

നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രമേശൻ.കെ മുഖ്യാതിഥിയായി. കണ്ണൂർ വിനായക ഫൗണ്ടേഷൻ മെമ്പർ ശ്രീ.നെടിയ മോഹനൻ പ്രസംഗം നടത്തി. കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്ര സെക്രട്ടറി ശ്രീ പുരുഷൻ മാസ്റ്റർ, കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്ര ശ്രീ.കുഞ്ഞിരാമൻ കോമരം, ശ്രീ.പത്മനാഭൻ ചെട്ട്യാൻ, ശ്രീ.പ്രശാന്തൻ ചെട്ട്യാൻ, കണ്ണാടിപ്പറമ്പ് KPS ജോയിന്റ് സെക്രട്ടറി ശ്രീ.സത്യൻ, KPS കണ്ണൂർ താലൂക്ക് മെമ്പർ ശ്രീമതി.കെ.ഇന്ദിര, കണ്ണാടിപ്പറമ്പ് ഗണപതി ക്ഷേത്രം മാതൃസമിതി സെക്രട്ടറി ശ്രീമതി. ഗിരിജ ടീച്ചർ എന്നിവർ ആശംസ നേർന്നു.

KPS കണ്ണാടിപ്പറമ്പ് ട്രഷറർ ശ്രീ.പ്രകാശൻ നന്ദിയും പറഞ്ഞു.





0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്