മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എം ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ യോഗം ഇന്ന് കൊളച്ചേരി എയുപി സ്കൂളിന് സമീപം

എം ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ യോഗം ഇന്ന് കൊളച്ചേരി എയുപി സ്കൂളിന് സമീപം


കഴിഞ്ഞ ദിവസം നിര്യാതനായ പ്രമുഖ കോൺഗ്രസ് നേതാവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും 

സാമൂഹ്യ - സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യമായിരുന്ന  എം ഗോവിന്ദൻ മാസ്റ്ററോടുള്ള ആദരസൂചകമായി ഇന്ന് (17/9/ 22 ശനിയാഴ്ച) വൈകുന്നേരം 3 മണിക്ക് കൊളച്ചേരി യു പി സ്കൂളിനു സമീപം സർവ്വകക്ഷി അനുസ്മരണ യോഗം ചേരുന്നതാണ് യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൽ മജീദ് വൈസ് പ്രസിഡണ്ട് എം സജിമ പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു സമുന്നതരായ നേതാക്കന്മാർ കൊളച്ചേരി യുപി സ്കൂൾ പ്രധാനാധ്യാപകൻ പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ അനുശോചനയോഗത്തിൽപങ്കെടുത്തു സംസാരിക്കുന്നതാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്