മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാടിന്റെ അഭിമാനമായി മാറിയ ജാബിർ ടി പി ക്ക് ജന്മ നാടിന്റെ ആദരം നൽകി

നാടിന്റെ അഭിമാനമായി മാറിയ ജാബിർ ടി പി ക്ക് ജന്മ നാടിന്റെ ആദരം നൽകി2022-23 നാഷണൽ കൈപ്പോര് മത്സരത്തിന് യോഗ്യത നേടിയ കമ്പിൽ ഗ്രാമത്തിന്റെ അഭിമാനമായി മാറിയ ജാബിർ ടി പി ക്ക് ജന്മ നാടിന്റെ ആദരം നൽകി.

കമ്പിൽ പൗരാവലിയുടെ നേതൃത്വത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ KMHSS പരിസരത്ത് നിന്നും കമ്പിൽ ടൗണിലേക്ക്ന ആന യിച്ച് കൊണ്ടാണ് യുവാക്കളും നാട്ടുകാരും സ്നേഹാദരം നൽകിയത്. കമ്പിൽ യുവജന കൂട്ടായ്മ സെക്രട്ടറി ഷാജിർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നാറാത്ത് പഞ്ചായത്ത് മെമ്പർ സൈഫുദ്ധീൻ നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു. വന്ദ്യ ഗുരു അജ്മൽ നാടിന്റെ വീര പുത്രന് ഷാൾ അണിയിച്ചു. പൗര പ്രമുഖൻ അബൂബക്കർ, പ്രവാസി പ്രതിനിധി മമ്മു പോള, എന്നിവർ സ്നേഹോപഹാരം കൈമാറി.

ജംഷീർ മാസ്റ്റർ, സുഹൈൽ പി പി, നസീർ പികെപി, അബ്ദുള്ള എ വി പി, അബ്ദുള്ള ഖത്തർ, ആഷിക് കെ, ഷഫീഖ കമ്പിൽ മൻസൂർ കെപി, നസീഫ് സ്കിൽ, റിസ്വാൻ, ശഹസാദ് വിവിധ ക്ലബ് പ്രതിനിധികളും നേതൃത്വം നൽകി. ആരിഫ് എംപി സ്വാഗതവും, ആദിൽ പി പി നന്ദിയും പറഞ്ഞു.


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്