അഴീക്കോട് മണ്ഡലത്തിലെ നാറാത്ത് കാട്ടാമ്പള്ളിയിൽ സംസ്ഥാന ടൂറിസം വകുപ്പ് സാഹസിക ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായി കയാക്കിംങ്ങും അനുബന്ധ സൗകര്യങ്ങളുമൊരുക്കി രണ്ട് ഘട്ടങ്ങളായി നിർമ്മിച്ച കാട്ടാമ്പള്ളി കയാക്കിംങ് സെന്ററിന്റെ ഉദ്ഘാടനം 2022 സെപ്തബർ 4ന് വൈകുന്നേരം 3.30ന് ബഹു. പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി .
കാട്ടാമ്പള്ളി കയാക്കിംങ് സെന്ററിൽ സഞ്ചാരികൾക്ക് നവ്യാനുഭവം നൽകുന്ന രീതിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിനോദങ്ങളുടെയും വൈവിധ്യങ്ങളുടെയും കേന്ദ്രമായി കാട്ടാമ്പള്ളി മാറുകയാണ്. സെപ്തബർ 4ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Post a Comment