മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

യൂത്ത് ലീഗ് ജില്ലാ യുവ സഭ 28ന് തളിപ്പറമ്പിൽ രജിസ്ട്രേഷൻ നാളെ അവസാനിക്കും

യൂത്ത് ലീഗ് ജില്ലാ യുവ സഭ 28ന് തളിപ്പറമ്പിൽ രജിസ്ട്രേഷൻ നാളെ അവസാനിക്കും


കണ്ണൂർ: മുസ്ലിം യൂത്ത് ലീഗ് ‘ജില്ലാ യുവസഭ' പ്രതിനിധി സമ്മേളനവും സിഎച്ച് അനുസ്മരണവും 28ന് തളിപ്പറമ്പ് ബബിൽ ഗ്രീൻ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 2500 ഓളം പ്രതിനിധികൾ പങ്കെടുക്കും.

പരിപാടിയുടെ രജിസ്ട്രേഷൻ നാളെ അവസാനിക്കും. മുസ്ലിം യൂത്ത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ.പികെ ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെഎം ഷാജി, അബ്ദുറഹ്മാൻ കല്ലായി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി എംഎ സമദ്, ഹസീം ചേമ്പ് തുടങ്ങിയവർ സംബന്ധിക്കും.

യൂത്ത് ലീഗ് യൂണിറ്റ് ഭാരവാഹികൾ, പഞ്ചായത്ത്, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻമാർ, എംഎസ്എഫ്, ഹരിത ഭാരവാഹികൾ ഉൾപ്പെടെ 1500 ഓളം പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ദിവസം രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കും.

   പഞ്ചായത്ത്,യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയാവുകയാണ്.

രജിസ്ട്രേഷനു ശേഷം മണ്ഡലം തല, പഞ്ചായത്ത് തല അവലോകനങ്ങൾ നടക്കും. രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലരും ജനറൽ സെക്രട്ടറി പിസി നസീറും അഭ്യർത്ഥിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്