മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലഹരി മുക്ത കേരളം - അധ്യാപക ശാക്തീകരണം ആരംഭിച്ചു

ലഹരി മുക്ത കേരളം - അധ്യാപക ശാക്തീകരണം ആരംഭിച്ചു

ഒക്ടോബർ 2 ന് എല്ലാ വിദ്യാലയങ്ങളിലും ലഹരി മുക്ത കേരളത്തിനായി രക്ഷാകർതൃ ബോധവത്കരണ പരിപാടി നടക്കും.ഇതിനായി ക്ലാസ്സ് തല പി.ടി.എ യോഗങ്ങൾ ചേർന്ന് ക്ലാസ്സ് അധ്യാപകർ ബോധവത്കരണ പരിപാടി നയിക്കും. പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷ കേരളയും ചേർന്ന് നടത്തുന്ന ശാക്തീകരണത്തിന് ഉപജില്ലാ കേന്ദ്രങ്ങളിൽ തുടക്കമായി. പാപ്പിനിശ്ശേരി ഉപജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ്, റ ക്കഗനൈസ്ഡ് വിദ്യാലയങ്ങളിലെ ഒന്നാം തരം മുതൽ പ്ലസ്ടു വരെയുള്ള എല്ലാ അധ്യാപകർക്കും, പ്രധാനാധ്യാപകർ ,പ്രിൻസിപ്പൽമാർ എന്നിവർക്കുള്ള പരിശീലനം കാട്ടാമ്പള്ളി ഗവ:യു .പി .എസ് ഓഡിറ്റോറിയത്തിൽ ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി. ശ്രുതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി സുരിജ സിദ്ധാർത്ഥൻ ആധ്യക്ഷം വഹിച്ചു.പ്രധാനാധ്യാപകൻ ശ്രീ.എ.കെ. സജിത് ആശംസകൾ നേർന്നു. ബ്ലോക്ക് പ്രൊജക്ട് കോഓഡിനേറ്റർ ശ്രീ.പ്രകാശൻ കെ സ്വാഗതവും, ട്രെയിനർ ശ്രീ.എ.സന്തോഷ് നന്ദിയും പറഞ്ഞു. 50 പേരുള്ള 30 ബാച്ചുകളിലായി 1500 അധ്യാപകർക്കിവിടെ പരിശീലനം നൽകും. ഇവർ ഒക്ടോബർ 2 ന് വിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്ക് വേണ്ട ബോധവത്ക്കരണം നയിക്കും.

ഒക്ടോബർ 3ന് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒക്ടോബർ 2 ന് ബോധവത്ക്കരണവും, വിദ്യാലയ ശുചീകരണവും നടക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.












0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്