മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം പുല്ലൂപ്പിയിൽ മുഹബത്തിന്റെ മധുര ചായ സംഘടിപ്പിച്ചു

ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം പുല്ലൂപ്പിയിൽ മുഹബത്തിന്റെ മധുര ചായ സംഘടിപ്പിച്ചു

കണ്ണാടിപറമ്പ : പുല്ലൂപ്പിയിൽ ഒരുമിക്കുന്ന ചുവടുകൾ  ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം  ഉയർത്തി പിടിച്ചു കൊണ്ട്   രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം ഇന്ത്യൻ നാഷണൽ കോൺഗ്രസ്  പുല്ലൂപ്പി 74,76 ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹബത്തിന്റെ മധുര ചായ സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി 

സനീഷ് ചിറയിൽ സ്വാഗതം  പറഞ്ഞു. മണ്ഡലം കമ്മിറ്റി  വൈസ് പ്രസിഡൻ്റ്  അസീബ് കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. കണ്ണാടിപറമ്പ മണ്ഡലം കമ്മിറ്റി  പ്രസിഡന്റ്‌ എൻ. ഇ. ഭാസ്കരൻ മാരാർ ഉദ്ഘാടനം  നിർവഹിച്ചു. മണ്ഡലം കമ്മിറ്റി  സെക്രട്ടറി മോഹനാങ്കൻ, രാജീവൻ പറമ്പൻ,സേവാദൾ ജില്ലാ സെക്രട്ടറി  ടി.കെ. നാരായണൻ ആശംസകൾ 

അർപ്പിച്ചു സംസാരിച്ചു. മുഹമ്മദ് അമീൻ.കെ നന്ദിയും പറഞ്ഞു. മറ്റ് നേതാക്കളായ മുനീസ്.കെ,   ഉണ്ണികൃഷ്ണൻ.എം.വി,ഷമീം,കെ.എൻ,പ്രകാശൻ ആയടത്തിൽ,എൻ.ചന്ദ്രൻ, റജീഫ് മാലോട്ട്, ശ്രീജിത്ത്‌, നിസാർ പള്ളിപ്പറമ്പ്, രാജൻ.എം, വനജൻ പുല്ലപ്പി, പൊല്ലാലൻ, എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്