മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ടൗണിൽ ശുചിമുറി നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി

നാറാത്ത് ടൗണിൽ ശുചിമുറി നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി











 നാറാത്ത് ടൗണിൽ ശുചി മുറി നിർമ്മിയ്ക്കണം : കോൺഗ്രസ്സ് നാളിതുവരെയായി ജനങ്ങൾക്ക് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ സംവിധാനമില്ലാത്ത നാറാത്ത് ടൗണിൽ ശുചിമുറി നിർമ്മിയ്ക്കണമെന്ന് കോൺഗ്രസ്സ് നാറാത്ത് മണ്ഡലം കമ്മിറ്റി നാറാത്ത് ഗ്രാമ - പഞ്ചായത്തിനോടാവശ്യപ്പെട്ടു. അനേകം ഷോപ്പുകൾ, ഓട്ടോ സ്റ്റാന്റുകൾ, ടാക്സി സ്റ്റാന്റ് എന്നിവയും ദിവസേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ടൗണുമാണ് നാറാത്ത് . സൗകര്യമില്ലാത്തത് കൊണ്ട് സമീപ പ്രദേശത്തെ വീടുകളിലേക്ക് പോകുന്ന വഴിയിൽ മൂത്രമൊഴിക്കുന്നത് കൊണ്ട് വീട്ടുകാരുടെ പരാതികളും ഉണ്ട്. ശുചിമുറി നിർമ്മിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് നാറാത്ത് മണ്ഡലം സെക്രട്ടറി ശ്രീ മനീഷ് കണ്ണോത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന് നിവേദനം സമർപ്പിച്ചു രാഹുൽ വാച്ചാപ്പുറം, പനയൻ സുധീഷ്, അഭയ് കെ.വി , ആയാർ മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.









0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്