മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ശ്രീ. എം.വി ബാലകൃഷ്ണ പണിക്കരെ നാറാത്ത് പെരുമലയനായി ആചാരപ്പെടുത്തലും, ആദരിക്കലും

ശ്രീ. എം.വി ബാലകൃഷ്ണ പണിക്കരെ നാറാത്ത് പെരുമലയനായി ആചാരപ്പെടുത്തലും, ആദരിക്കലും


ആറ് പതിറ്റാണ്ട് കാലത്തോളം നാറാത്തും സമീപ പ്രദേശങ്ങളിലെയും കാവുകളിലും ക്ഷേത്രങ്ങളിലും കളിയാട്ടങ്ങളിൽ നിറ സാന്നിധ്യമായ ശ്രീ. എം.വി ബാലകൃഷ്ണ പണിക്കരെ രാവിലെ 9.30ന് കോല സ്വരൂപത്തിലെ ചിറക്കൽ രവീന്ദ്രവർമ്മ വലിയ രാജയിൽ നിന്ന് കോലപെരുമലയനായി ആചാരപ്പെടുത്തുകയാണ്.

തുടർന്ന് നാറാത്ത് പാണ്ഡ്യ തടത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ രാവിലെ 10.30ന് മുച്ചിലോട്ട് ഭഗവതി ഓഡിറ്റോറിയത്തിൽ എത്തിച്ചേരുകയും. അവിടെ വെച്ച് അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ ശ്രീ.കെ.വി. സുമേഷ് ആദരിക്കൽ ചടങ്ങ് നിർവഹിക്കുന്നു. ചടങ്ങിൽ ക്ഷേത്ര കൂട്ടായ്‌മ സെക്രട്ടറി ശ്രീ.പി.പി സോമൻ സ്വാഗതം പറയും. ക്ഷേത്ര കൂട്ടായ്‌മ പ്രസിഡന്റ് ശ്രീ.എം.പി.ജനാർദ്ദനൻന്റെ അധ്യക്ഷതയിൽ ചിറക്കൽ കോവിലകം ശ്രീ.രവീന്ദ്ര വർമ്മ വലിയ രാജ ഉദ്ഘാടനം ചെയ്യും.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്