മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ 1987-' 88 SSLC ബാച്ച് വിദ്യാർത്ഥികളുടെ വിദ്യാർത്ഥി സംഗമം "സ്മൃതി മധുരം 88" നടന്നു

കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ 1987-' 88 SSLC ബാച്ച് വിദ്യാർത്ഥികളുടെ വിദ്യാർത്ഥി സംഗമം "സ്മൃതി മധുരം 88" നടന്നു


കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ 1987-' 88 SSLC ബേച്ച് വിദ്യാർത്ഥികളുടെ കുടുംബ സംഗമവും ഗുരുനാഥൻമാരെ ആദരിക്കലുമായ സ്മൃതി മധുരം എന്ന പരിപാടി സ്കൂൾ അങ്കണത്തിൽ നടന്നു. എം.സന്തോഷിൻ്റെ അധ്യക്ഷതയിൽ റിട്ടയേർഡ് ഡിഡിഇ : സുബ്രഹ്മണ്യ മാരാർ ഉദ്ഘാടനം നിർവ്വഹിച്ച കുടുംബ സംഗമത്തിൽ ബേച്ചിലെ വിദ്യാർത്ഥിയായ അനിൽകുമാർ കണ്ണാടിപ്പറമ്പിൻ്റെ കവിതാ സമാഹാരമായ “പൊൻ ചെമ്പകം”സുബ്രഹ്മണ്യ മാരാർ  പ്രകാശനവും ചെയ്തു.

കെ.എം.ദിവാകരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി, ചടങ്ങിൽ മലപ്പട്ടം ഗംഗാധരൻ മാസ്റ്റർ, രാജൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അമൃതവല്ലി ടീച്ചർ, ജയദേവൻ മാസ്റ്റർ, ജ്യോതി ടീച്ചർ, എന്നിവർ സംസാരിച്ചു. പി.അമീർ, ടി. അനിത, എന്നിവരെയും, സഹപാഠികളുടെ മക്കളിൽ SSLC, +2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു, കൊച്ചു കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സുഭാഷിണി സ്വാഗതവും എം.പ്രജിത് നന്ദിയും രേഖപ്പെടുത്തി.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്