നാറാത്ത്: ഓണപറമ്പ് കിട്ടൻ പീടികയ്ക്ക് സമീപം വീടിന് തീപ്പിടിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം ഓട്ടോറിക്ഷ ഓടിക്കുന്ന കമാൽ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.
സംഭവസമയത്ത് കമാലിൻ്റെ മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായത്. തീപ്പിടിത്ത കാരണം എന്താണെന്ന് വ്യക്തമല്ല. ഒരു മുറിയിലുള്ള മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Post a Comment