കമ്പിൽ അക്ഷരയുടെ അക്ഷരോണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊളച്ചേരി സാംസ്കാരിക നിലയത്തിൽ നടന്ന പൂക്കള മത്സരത്തിൽ NIOS+ 2 ഒന്നാം സ്ഥാനവും, ബികോം വിഭാഗം രണ്ടാം സ്ഥാനവും, ബിഎ വിഭാഗം മൂന്നാം സ്ഥാനവും നേടി. മികച്ച പരിപാടികൾക്കുള്ള പുരസ്കാരം NTTC ക്കാണ് ലഭിച്ചത്.
തിരുവാതിര, സംഘനൃത്തം, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, മാപ്പിളപ്പാട്ട് മത്സരങ്ങൾ നടന്നു. ഓണ സദ്യയും, ഓണക്കളികളും അരങ്ങേറി. പരിപാടികൾക്ക് പ്രിൻസിപ്പാൾ കെ.എൻ. രാധാകൃഷ്ണൻ, പി പി സീത,എം മിഥുൻ. ബി എസ് സജിത്ത് കുമാർ, അമൽ രാജ് പനയൻ നേതൃത്ത്വം നൽകി.






Post a Comment