മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്തും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം

നാറാത്തും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം

വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാറാത്തും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം : വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാറാത്ത് സ്റ്റെപ് റോഡ് കൈരളി റിസോർട്ട്  സമീപപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. നാറാത്ത് കല്ലൂരിക്കടവ്  , കാക്കത്തുരുത്തി നാറാത്ത് ആലിൻങ്കീഴിൽ  തുടങ്ങി പല സ്ഥലങ്ങളിലും തെരുവുനായകൾ വിളയാടുകയാണ്. ഇത് പൊതുജനങ്ങളിലും യാത്രക്കാരനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ഭീതിയും വളരെ ഏറെയാണ്. സ്കൂൾ, മദ്രസ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ പേടിക്കുന്നത്.

ജില്ലയുടെ പലഭാഗങ്ങളിലും തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധി പേർ ചികിത്സയിലാണ്, സംസ്ഥാനത്ത് ഒരുപാട് പേർ തെരുവുനായയുടെ കടിയേറ്റ് പേവിഷ ബാധയേറ്റ് മരണത്തിനുവരെ കീഴടങ്ങി. ഇത്തരം ഒരു സാഹചര്യത്തിൽ തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും നിലനിൽക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു പ്രവർത്തകരും ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഏഴാംമൈലിലെ രണ്ടു വിദ്യാർഥികൾ തെരുവുനായ്ക്കളുടെ ഇടയിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂട്ടമായാണ് തെരുവുനായ്ക്കൾ വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിക്കുന്നത്. തെരുവുനായയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെയും ചികിത്സയിൽ കഴിയുന്ന വരുടെയും വാർത്തകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഓരോ ദിവസവും ഓരോ രക്ഷിതാവും അവരുടെ മക്കളെ സ്കൂളിലും മദ്രസയിലും അയക്കുന്നത് വളരെയേറെ പേടിയോടെയാണ്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്