നാറാത്ത്:'നല്ല നാളേക്കായി നമ്മുടെ നാടിനൊപ്പം' എന്ന പ്രമേയത്തിൽ മടത്തികൊവ്വൽ നാരിയ്യത്ത് സ്വലാത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാറാത്ത് ടൗണിൽ 'ദേശിബിരം' ലഹരി ബോധവൽക്കരണ സംരക്ഷണ വലയം സംഘടിപ്പിച്ചു.നാറാത്ത് മഹല്ല് ഖത്വീബ് ബഷീർ ഹൈതമി ഇരിക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
ചെയർമാൻ ഇർഫാൻ എ.പി അദ്ധ്യക്ഷനായി.നിബ്രാസ് അസ്ഹരി മടക്കിമല,സൈഫുദ്ധീൻ നാറാത്ത് സംസാരിച്ചു.സമീർ ടി.പി,പി.എം അഷ്‌റഫ് ഹാജി,സി.വി മെഹ്ബൂബ് ഹാജി തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.ജോയിന്റ് കൺവീനർ റിനാസ് കെ.വി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൺവീനർ മുബാരിസ് എം.പി സ്വാഗതവും ട്രഷറർ സായിദ് കെ.കെ നന്ദിയും പറഞ്ഞു.

Post a Comment