സ്കൂളിൽ ഓണാഘോഷം നാളെ നടക്കും. കുട്ടികൾക്കായി പൂക്കള മത്സരവും നാടൻ കളികളും സംഘടിപ്പിച്ചിട്ടുണ്ട്. അമ്മമാരുടെ തിരുവാതിരക്കളിയും അരങ്ങേറും. ശേഷം ഓണസദ്യ, വടംവലി മത്സരം, നാടൻ കളികൾ എന്നിവ നടക്കും. ഓണ സദ്യ ഒരുക്കാനുള്ള പച്ചക്കറികൾ കുട്ടികൾ സംഭരിക്കുന്ന കാഴ്ച ആവേശമുണർത്തി. പരിപാടികൾക്ക് പി.ടി.എ ഭാരവാഹികളും അധ്യാപകരും നേതൃത്വം നൽകും.

Post a Comment