കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷിച്ചു.കുട്ടികൾക്കായി പൂക്കള മത്സരവും നാടൻ കളികളും സംഘടിപ്പിച്ചു. അമ്മമാരുടെ തിരുവാതിരക്കളിയും അരങ്ങേറി. ശേഷം ഓണസദ്യ, വടംവലി മത്സരം, നാടൻ കളികൾ എന്നിവ നടന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കിട്ടിയ ഓണാഘോഷ പരിപാടികൾ രക്ഷിതാക്കളും കുട്ടികളും ആവോളം ആസ്വദിച്ചു. വാശിയേറിയ കമ്പവലി മത്സരം ആവേശമുയർത്തി. പരിപാടികളിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ വിശിഷ്ടാതിഥിയായിരുന്നു. പച്ചക്കറികൾ കൊണ്ട് ഒരുക്കിയ കളം വളരെയധികം ശ്രദ്ധയാകർഷിച്ചു. പി.ടി.എ പ്രസിഡൻ്റ് എൻ.വി. ലതീഷ് വാര്യർ ,ഹെഡ്മാസ്റ്റർ പി.സി.ദിനേശൻ, മാതൃസമിതി പ്രസിഡൻ്റ് സനിലബിജു, പി.ടി.എ ഭാരവാഹികൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.






Post a Comment