മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എം.വി ബാലകൃഷ്ണ പണിക്കരെ നാറാത്ത് പെരുമലയനായി ആചാരപ്പെടുത്തി

എം.വി ബാലകൃഷ്ണ പണിക്കരെ നാറാത്ത് പെരുമലയനായി ആചാരപ്പെടുത്തി

എം.വി ബാലകൃഷ്ണ പണിക്കരെ നാറാത്ത് പെരുമലയനായി ചിറക്കൽ കോവിലകത്ത് വെച്ച് ശ്രീ രവീന്ദ്രവർമ്മ വലിയരാജ ആചാരപ്പെടുത്തി. തുടർന്ന് നാറാത്ത് പാണ്ഡ്യം തടത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ വെച്ച് ആദരിച്ചു.

സമ്മേളനം ചിറക്കൽ കോവിലകം വലിയ രാജ രവീന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണ പെരുമലയനെ ശ്രീ.കെ.വി. സുമേഷ്. എം.എൽ.എ ആദരിച്ചു. ചടങ്ങിൽ ക്ഷേത്രകൂട്ടായ്മ പ്രസിഡന്റ്എം.വി ബാലകൃഷ്ണ പണിക്കരെ നാറാത്ത് പെരുമലയനായി ആചാരപ്പെടുത്തി. എം.വി ബാലകൃഷ്ണ പണിക്കരെ നാറാത്ത് പെരുമലയനായി ചിറക്കൽ കോവിലകത്ത് വെച്ച് ശ്രീ രവീന്ദ്രവർമ്മ വലിയരാജ ആചാരപ്പെടുത്തി. തുടർന്ന് നാറാത്ത് പാണ്ഡ്യം തടത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ വെച്ച് ആദരിച്ചു. സമ്മേളനം ചിറക്കൽ കോവിലകം വലിയ രാജ രവീന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണ പെരുമലയനെ ശ്രീ.കെ.വി. സുമേഷ്. എം.എൽ.എ ആദരിച്ചു. ചടങ്ങിൽ ക്ഷേത്രകൂട്ടായ്മ പ്രസിഡന്റ് എം.പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. അനുമോദന യോഗത്തിൽ നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് ടി.പി.ഭാസ്‌കരൻ നമ്പ്യാർ, കെ.വി. സോമശേഖരൻ, കെ.പി.ശശിധരൻ, കെ.സോമൻ, എം.കെ.മധുസൂദനൻ, പി.കെ.ഉണ്ണികൃഷ്ണൻ, കെ.പി.വിജയൻ, സി.ഭാസ്‌കരൻ, പി.എം.ഭാഗ്യനാഥൻ, സി.കെ.ജയചന്ദ്രൻ മാസ്റ്റർ, കെ.വി. പവിത്രൻ, കെ.സി.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സിക്രട്ടറി പി.വി. സോമൻ സ്വാഗതവും കെ.ദിനേശൻ നന്ദിയും രേഖപ്പെടുത്തി.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്