കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ വില്ലേജ് ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിലുള്ള സര്‍ഗ്ഗ സംഗമം-2022 കണ്ണാടിപ്പറമ്പ് പീടികതെരുവില്‍ കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ എല്ലാവിഭാഗം ജനങ്ങളും അണിനിരന്നിട്ടുണ്ടെന്നും എന്നാല്‍ ചിലര്‍ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും ജലീല്‍ പറഞ്ഞു. സമിതി മയ്യില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി സി.പി നാസര്‍ അധ്യക്ഷത വഹിച്ചു. കെ.വി സുമേഷ് എം.എല്‍.എ മുഖ്യാതിഥിയായി. സി.പി.എം മയ്യില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്‍ അനില്‍കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍, സി.പി.എം കണ്ണാടിപ്പറമ്പ ലോക്കല്‍ സെക്രട്ടറി കെ ബൈജു, കെ.എന്‍ കാദര്‍, സമിതി സെക്രട്ടറി സി ഇബ്രാഹിംകുട്ടി, ഹാരിസ് പി.കെ സംസാരിച്ചു. ഗായകന്‍ അബ്ദുള്‍ വാഹിദ്, ചിത്രകാരന്‍ ഹിഷാം കണ്ണാടിപ്പറമ്പ്, കാലു കൊണ്ട് ചിത്രം വരച്ച് ശ്രദ്ധേയനായ അനജ് കണ്ണാടിപ്പറമ്പ് എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി മാപ്പിളപ്പാട്ട്, പ്രസംഗം, മൈലാഞ്ചിയിടല്‍ എന്നീ മത്സരങ്ങളും കാലിഗ്രാഫി ചിത്രപ്രദര്‍ശനവും നടത്തി. ‘ടീം സ്‌മൈല്‍സ് മൊഞ്ചത്തീസ് കാസറഗോഡ്’ അവതരിപ്പിച്ച ട്രഡീഷണല്‍ ഒപ്പന, അറബിക് ഡാന്‍സ്, കോല്‍ക്കളി, സിനിമാറ്റിക് ഒപ്പന തുടങ്ങിയവയും അരങ്ങേറി.
Post a Comment