നാറാത്ത്: പ്രിയദർശിനി സാംസ്‌കാരിക കേന്ദ്രം ഓണപ്പറമ്പ ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ വിജയികൾക്കുള്ള സമ്മാന ധാനവും കഴിഞ്ഞ വർഷം പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുമുള്ള അനുമോദനവും നാറാത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.
ചടങ്ങിൽ മയ്യിൽ പോലീസ് സ്റ്റേഷൻ SHO ശ്രീ ടി പി സുമേഷ് ഉത്ഘാടനവും ഉപഹാര വിതരണവും നിർവ്വഹിച്ചു. തുടർന്ന് സമൂഹത്തെ കാർന്നു തിന്നുന്ന മാരകമായ മദ്യ-മയക്കുമരുന്നിനെതിരെ ബോധവത്കരണ ക്ലാസ്സ് കണ്ണൂർ റൈഞ്ച് എക്സൈസ് പ്രേവന്റിവ് ഓഫീസർ ശ്രീ രാജീവൻ എ പി നൽകി.
ചടങ്ങിൽ സാംസ്‌കാരിക കേന്ദ്രം പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു പി വി അധ്യക്ഷത വഹിച്ചു. നാറാത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി. നാറാത്ത് പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി നിഷ കെ പി, ശ്രീമതി ഗിരിജ, സാംസ്‌കാരിക കേന്ദ്രം രക്ഷാധികാരി ശ്രീ ജയചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ പ്രശാന്തൻ മേപ്പേരി സ്വാഗതവും സെക്രട്ടറി ശ്രീമതി അശ്വതി പി വി നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായി വിനോദയാത്രയും സംഘടിപ്പിച്ചു.


















Post a Comment