മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

DYFI കൊളച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബഹുജന മാർച്ച് നടത്തി

DYFI കൊളച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബഹുജന മാർച്ച് നടത്തി

കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ പൊതുശ്മശാനം പ്രവർത്തന യോഗ്യമാക്കുക, വാതക ശ്മശാനത്തിന്റെ പണി ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്വങ്ങൾ ഉന്നയിച്ച് DYFI കൊളച്ചേരി പഞ്ചായത്ത്‌  ഓഫീസിലേക്ക്   ബഹുജന മാർച്ച് നടത്തി.

കൊളച്ചേരി പഞ്ചായത്തിന്റെ വികസന മുരടിപ്പിനും അനാസ്തയ്ക്കുമെതിരായി ഡി വൈ എഫ് ഐ ചേലേരി, കൊളച്ചേരി സൗത്ത്, കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ  നടത്തിയ മാർച്ചിൽ വൻ ജനരോഷമിരമ്പി.

മാർച്ച് സി പി എം ജില്ലാ കമ്മിറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.പി.വിഷ്ണു അധ്യക്ഷത വഹിച്ചു.കെ.അനിൽകുമാർ,കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.അഖിലേഷ് സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്