മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മുൻ മന്ത്രി എൻ.രാമകൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ചു

മുൻ മന്ത്രി എൻ.രാമകൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ചു

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എൻ. ഇ.ഭാസ്കര മാരാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് അസീബ് കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് കെ.രാജൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാർ മോഹനാംഗൻ, സനീഷ് ചിറയിൽ, സേവാദൾ ജില്ല സെക്രട്ടറി ടി. കെ.നാരായണൻ, ഐ.എൻ. ടി.യു.സി കണ്ണാടിപ്പറമ്പ് ഡിവിഷൻ പ്രസിഡൻ്റ് പ്രകാശൻ ആയടത്തിൽ, എ.ഹരിദാസൻ, യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് മുഹമമദ് അമീൻ. കെ,ഷറഫുദ്ദീൻ. പുല്ലൂപ്പി, പൊല്ലാലൻ എന്നിവർ അനുസ്മരിച്ചു .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്