മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സമസ്ത കേരള വാര്യർ സമാജം മാങ്ങാട് കുടുംബ സംഗമവും സർഗ്ഗോത്സവവും നടന്നു

സമസ്ത കേരള വാര്യർ സമാജം മാങ്ങാട് കുടുംബ സംഗമവും സർഗ്ഗോത്സവവും നടന്നു

   സമസ്ത കേരള വാര്യർ സമാജം മാങ്ങാട് യൂനിറ്റ് കുടുംബ സംഗമം കണ്ണാടിപറമ്പ് ദേശസേവ യു പി സ്കൂൾ ആറന്നിൽ നാരായണവാര്യർ നഗറിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ.രമേശൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ദിരാ മണി സ്വാഗതവും എം കൃഷ്ണവാര്യർ അധ്യക്ഷതയും വഹിച്ചു ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധി മുഖ്യപ്രഭാഷണം നടത്തി. വി.വി.മുരളീധര വാര്യർ സമാജം - കഴകം എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. കേന്ദ്ര വനിതാ സെക്രട്ടറി ചന്ദ്രിക വാരസ്യാർ ആശംസകളർപ്പിച്ചു. പിതൃകർമ്മ ആചാര്യൻ എം. ഉണ്ണികൃഷ്ണവാര്യരെ ആചാര്യ പുരസ്കാരം നല്കി ആദരിച്ചു. ഉന്നത വിജയം നേടിയ നിരഞ്ജന, വൈഷ്ണവ്, കേരള കലാമണ്ഡലം കല്പിതസർവകലാശാലയിൽ നിന്നും മോഹിനിയാട്ടം പി.ജി പൂർത്തിയാക്കിയ മഞ്ജുള മുരളിധരനെയും അനുമോദിച്ചു.

ബഡ്സ് സ്കൂൾ കുട്ടികൾക്ക് പുതുവസ്ത്രം നല്കി, കുട്ടികളുടെ കലാപരിപാടികളോടെ കുടുംബ സംഗമം സമാപിച്ചു, വനിതാ വേദി കുട്ടായ്മ, യുവജനവേദി, ബാലവേദി കൂട്ടായ്യ എന്നിവയും ഒരുക്കി.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്