മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-2023; സ്ത്രീ പദവി പഠനം ഉദ്ഘാടനം ചെയ്തു

നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-2023; സ്ത്രീ പദവി പഠനം ഉദ്ഘാടനം ചെയ്തു


നാറാത്ത് ഗ്രാമപഞ്ചായത്ത് 2022-2023 പദ്ധതി സ്ത്രീ പദവി പഠനത്തിന്റെ ഭാഗമായി വാർഡ് തല പഠന ടീമുകൾക്കുള്ള ഏകദിന പരിശീലനം കണ്ണാടിപ്പറമ്പ അമ്പലം ഓഡിറ്റോറിയത്തിൽ വെച്ച് മാർച്ച്‌ 16 നു പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ കെ രമേശൻ ഉദ്ഘാടനം ചെയ്തു.നാറാത്ത് ഭാഗത്തുള്ള വാർഡുകൾക്കു മാർച്ച് 17നു നാറാത്ത് കൃഷിഭവൻ ഹാളിൽ വെച്ച് പരിശീലനം നടത്തി.   പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി ശ്യാമള കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ രാഹുൽ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ കാണി ചന്ദ്രൻ,മെഡിക്കൽ ഓഫീസർ ശ്രീമതി സൗമ്യ,അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീമതി ലീന ബാലൻ, സി ഡി എസ് ചെയ്ർപേഴ്സൺ ശ്രീമതി. ഷീജ. കെ,ഐ സി ഡി എസ് സൂപർവൈസർ റസീല കെ എൻ, കമ്മ്യൂണിറ്റി വിമെൻ ഫെസിലിറ്ററ്റർ ശില്പ എം,വാർഡ് മെമ്പർ മൈമൂനത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ത്രീ പദവി പഠനം കോ ഓർഡിനേറ്റർ ശ്രീജിന, കില ഫാക്കൾട്ടി ശ്രീമതി സുജാത പി വി തുടങ്ങിയവർ, കമ്മ്യൂണിറ്റി കൗൺസിലർ സുധ പ്രകാശ് തുടങ്ങിയവർ ക്ലാസ്സ്‌ നയിച്ചു.
0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്